പത്തനംതിട്ടയില്‍ ഇന്ന് 52 പേര്‍ക്ക് കൊവിഡ്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.

Update: 2020-07-25 14:00 GMT

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 27 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍

1) ഖത്തറില്‍ നിന്നും എത്തിയ മാമ്പാറ സ്വദേശിയായ 60 വയസുകാരന്‍.

2) കുവൈറ്റില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 39 വയസുകാരന്‍.

3) ദുബായില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 58 വയസുകാരന്‍.

4) ബഹ്‌റനില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിയായ 27 വയസുകാരന്‍.

5) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 33 വയസുകാരന്‍.

6) ദോഹയില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശിയായ 45 വയസുകാരന്‍.

7) ബഹ്‌റനില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 55 വയസുകാരി.

8) ദുബായില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിയായ 28 വയസുകാരന്‍.

9) റഷ്യയില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശിയായ 22 വയസുകാരന്‍.

10) ദുബായില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശിയായ 31 വയസുകാരന്‍.

11) സൗദിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 42 വയസുകാരന്‍.

12) ഒമാനില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 61 വയസുകാരന്‍.

13) ഒമാനില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 47 വയസുകാരന്‍.

14) ഒമാനില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 46 വയസുകാരന്‍.

15) സൗദിയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 58 വയസുകാരന്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

16) ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി, നെല്ലിയ്ക്കാമണ്‍ സ്വദേശിനിയായ മൂന്നു വയസുകാരി.

17) ബാംഗ്ലൂരില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 28 വയസുകാരന്‍.

18) ചെന്നൈയില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിയായ 51 വയസുകാരന്‍.

19) ബാംഗ്ലൂരില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശിയായ 22 വയസുകാരന്‍.

20) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 25 വയസുകാരന്‍.

21) ഹൈദരാബാദില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 21 വയസുകാരി.

22) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 35 വയസുകാരന്‍.

23) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിനിയായ ഒന്‍പതു വയസുകാരി.

24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിനിയായ 39 വയസുകാരി.

25) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 35 വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

26) കടമ്മനിട്ട സ്വദേശിനിയായ 51 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.

27) നാരങ്ങാനം സ്വദേശിനിയായ 70 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.

28) കടമ്മനിട്ട സ്വദേശിയായ എട്ടു വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

29) അടൂര്‍ സ്വദേശിയായ 29 വയസുകാരന്‍. അടൂരില്‍ ഓട്ടോ ഡ്രൈവറാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

30) കുമ്പഴ സ്വദേശിയായ 17 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

31) നെല്ലിമല സ്വദേശിനിയായ 28 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

32) നെല്ലിമല സ്വദേശിയായ 35 വയസുകാരന്‍. ചങ്ങനാശേരിയില്‍ ബേക്കറി നടത്തുന്നു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

33) നെല്ലിമല സ്വദേശിയായ 59 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

34) കോട്ടാങ്ങല്‍ സ്വദേശിനിയായ 41 വയസുകാരി. കോട്ടാങ്ങലില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ ഭാര്യയാണ്.

35) കോട്ടാങ്ങല്‍ സ്വദേശിയായ 18 വയസുകാരന്‍. കോട്ടാങ്ങലില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ മകനാണ്.

36) കാട്ടൂര്‍ സ്വദേശിനിയായ 30 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.

37) മേലൂട് സ്വദേശിനിയായ 20 വയസുകാരന്‍. അടൂരില്‍ രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

38) കോട്ടാങ്ങല്‍ സ്വദേശിനിയായ 65 വയസുകാരി. കോട്ടാങ്ങലില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ മാതാവാണ്.

39) വളളിക്കോട് സ്വദേശിനിയായ 31 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്.

40) വളളിക്കോട് സ്വദേശിയായ രണ്ടു വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

41) പന്തളം സ്വദേശിനിയായ 38 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

42) കുമ്പഴ സ്വദേശിയായ 13 വയസ്സുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

43) സീതത്തോട് സ്വദേശിയായ 23 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

44) പുതമല സ്വദേശിനിയായ 33 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

45) കോട്ടാങ്ങല്‍, ചുങ്കപ്പാറ സ്വദേശിയായ 29 വയസുകാരന്‍. മത്സ്യ വ്യാപാരിയാണ്. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

46) മണ്ണടി സ്വദേശിനിയായ 38 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

47) മണ്ണടി സ്വദേശിനിയായ 36 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

48) മൈലപ്ര, കുമ്പഴ നോര്‍ത്ത് സ്വദേശിയായ 55 വയസുകാരന്‍. മത്സ്യ വ്യാപാരിയാണ്. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

49) കുലശേഖരപതി സ്വദേശിയായ 24 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

50) കോട്ടങ്ങല്‍ സ്വദേശിയായ 28 വയസുകാരന്‍. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

51) നാരാങ്ങാനം സ്വദേശിനിയായ 30 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

52) പറക്കോട് സ്വദേശിയായ 43 വയസുകാരന്‍. മാര്‍ക്കറ്റില്‍ ഡ്രൈവറാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 1033 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 367 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 49 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 716 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 316 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 310 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 94 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 78 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 50 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 19 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 13 പേരും, മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 24 പേരും, പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലില്‍ ഒരാളും, തിരുവല്ല ബീലിവേഴ്‌സ് മെഡിക്കല്‍ കോളജില്‍ ഒരാളും, ഐസൊലേഷനില്‍ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ 38 പേരും ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 336 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 54 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 3175 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1059 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1776 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 89 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 99 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 6010 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 375 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 24332 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. 2653 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Tags:    

Similar News