പത്തനംതിട്ട ജില്ലയില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 29 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

Update: 2020-08-03 13:30 GMT

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 29 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ ഒരാള്‍ പോലിസ് ഉദ്യോഗസ്ഥനും 4 പേര്‍ എക്‌സൈസ് ഉദ്യോഗസ്ഥരുമാണ്.

• വിദേശത്തുനിന്ന് വന്നവര്‍

1) സൗദിയില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ നോര്‍ത്ത് സ്വദേശിയായ 27 വയസുകാരന്‍.

2) സൗദിയില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിയായ 18 വയസുകാരന്‍.

3) കുവൈറ്റില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 38 വയസുകാരന്‍.

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

4) ബാംഗ്ലൂരില്‍ നിന്നും എത്തിയ കൈപ്പുഴ സ്വദേശിയായ 26 വയസുകാരന്‍.

5) ഡല്‍ഹിയില്‍ നിന്നും എത്തിയ തെളളിയൂര്‍ സ്വദേശിയായ 38 വയസുകാരന്‍.

6) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 9 വയസുകാരന്‍.

7) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 13 വയസുകാരന്‍.

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

8) അടൂര്‍ സ്വദേശിനിയായ 19 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

9) പഴകുളം സ്വദേശിയായ 21 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

10) പഴകുളം സ്വദേശിയായ 17 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

11) പഴകുളം സ്വദേശിയായ 18 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

12) നിരണം സ്വദേശിനിയായ 43 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.

13) നിരണം സ്വദേശിയായ 9 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സഹോദരനാണ്.

14) ഓമല്ലൂര്‍ സ്വദേശിനിയായ 35 വയസുകാരി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

15) ഇലന്തൂര്‍ സ്വദേശിയായ 49 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

16) മല്ലശ്ശരി സ്വദേശിയായ 28 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ നിന്നും മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

17) പത്തനംതിട്ട സ്വദേശി പോലീസ് ഉദ്യോഗസ്ഥനായ 26 വയസുകാരന്‍. മലയാലപ്പുഴയില്‍ മുന്‍പ് രോഗബാധിതയായ പോലീസ് ഓഫീസറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

18) ചുരുളിക്കോട് സ്വദേശിയായ 30 വയസുകാരന്‍. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

19) പത്തനംതിട്ട നന്നുവക്കാട് സ്വദേശിയായ 59 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

20) പത്തനംതിട്ട നന്നുവക്കാട് സ്വദേശിനിയായ 70 വയസുകാരി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

21) പത്തനംതിട്ട നന്നുവക്കാട് സ്വദേശിയായ 24 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

22) പത്തനംതിട്ട സ്വദേശിയായ 24 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

23) വലഞ്ചുഴി സ്വദേശിയായ 5 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

24) വലഞ്ചുഴി സ്വദേശിനിയായ 54 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

25) വലഞ്ചുഴി സ്വദേശിനിയായ 66 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

26) ചിക്കാനാല്‍ സ്വദേശിനിയായ 35 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

27) കൈപ്പട്ടൂര്‍ സ്വദേശിനിയായ 55 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

28) പെരിങ്ങനാട് സ്വദേശിയായ 19 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

29) മെഴുവേലി സ്വദേശിയായ 41 വയസുകാരന്‍. മുന്‍പ് രോഗബാധിതനായി മരണമടഞ്ഞ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

30) ഇളമ്മണ്ണൂര്‍ സ്വദേശിയായ 47 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

31) അടൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ 50 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

32) അടൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ 33 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

33) അടൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ 42 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

34) അടൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ 46 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

35) അറുകാലിയ്ക്കല്‍ വെസ്റ്റ് സ്വദേശിനിയായ 19 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

36) അതിരുങ്കല്‍ സ്വദേശിയായ 28 വയസുകാരന്‍. പുനലൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. അവിടെ നിന്നും രോഗബാധിതനായി.

കൂടാതെ പത്തനംതിട്ട ജില്ലയില്‍ മുന്‍പ് രോഗം സ്ഥിരീകരിച്ച കോട്ടയം, എറണാകുളം സ്വദേശികളായ 2 പേരെ അതാത് ജില്ലകളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 1591 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 720 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 62 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1142 ആണ്. കൊവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു.

പത്തനംതിട്ട ജില്ലക്കാരായ 447 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 436 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

Tags:    

Similar News