തൃശൂര്‍ ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ്; 12585 പേര് നിരീക്ഷണത്തില്‍
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 139 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര് മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.
തൃശൂര്‍: ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ബുധനാഴ്ചയും ആര്‍ക്കും രോഗം പകര്‍ന്നിട്ടില്ല. ജൂണ്‍ 11 ന് ദമാമില്‍ നിന്ന് തിരിച്ചെത്തിയ കയ്പമംഗലം സ്വദേശി (23), 6 ന് ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയ ചെന്ത്രാപ്പിന്നി സ്വദേശി (65), 4 ന് മസക്കറ്റില് നിന്ന് വന്ന ചാലക്കുടി സ്വദേശിനി (58), 10 ന് ഡല്‍ഹിയില്‍ നിന്ന് എത്തിയ മേലൂര്‍ സ്വദേശിനി (64), 7 ന് ഖത്തറില്‍ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി (34), 12 ന് കുവൈറ്റില്‍ നിന്നെത്തിയ കുന്നംകുളം സ്വദേശി (34), 5 ന് ദോഹയില്‍ നിന്ന് വന്ന ഇഞ്ചമുടി സ്വദേശി (23), 11 ന് ഹൈദ്രാബാദില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (48) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേര് രോഗമുക്തരായി.
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 139 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര് മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12390 പേരും ആശുപത്രികളില്‍ 195 പേരും ഉള്‍പ്പെടെ ആകെ 12585 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1005 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 702 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.
ഇന്ന് അയച്ച 207 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതുവരെ 6199 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 4907 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 1292 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2194 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
405 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 38611 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. 168 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 565 പേരെ സ്ക്രീന്‍ ചെയ്തു.