തൃശൂര്‍ ജില്ലയില്‍ 22 പേര് രോഗമുക്തര്‍; ആറ് പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര് മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 22 പേര് കൊവിഡ് രോഗമുക്തരായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്. ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
വ്യാഴാഴ്ചയും സമ്പര്‍ക്കം വഴി ആര്‍ക്കും രോഗം ബാധിച്ചില്ല. ജൂണ്‍ 4 ന് ദുബായില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24), 12 ന് കുവൈറ്റില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (26), 13 ന് കുവൈറ്റില്‍ നിന്ന് വന്ന മറ്റത്തൂര്‍ സ്വദേശി (29), 9 ന് ഗുജറാത്തില്‍ നിന്ന് വന്ന മുണ്ടൂര്‍ സ്വദേശി (36), പെരുവല്ലൂര്‍ സ്വദേശി (50), 15 ന് കുവൈറ്റില്‍ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (41) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര് മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12417 പേരും ആശുപത്രികളില്‍ 187 പേരും ഉള്‍പ്പെടെ ആകെ 12604 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 993 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 974 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.
ഇന്ന് അയച്ച 208 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 6407 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5514 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 893 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2270 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
ഇന്ന് 384 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 38995 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. 164 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 536 പേരെ സ്ക്രീന്‍ ചെയ്തു.