തൃശൂര്‍ ജില്ലയില്‍ 12 പേര് രോഗമുക്തര്‍; ഒരാള്‍ക്ക് കൂടി കൊവിഡ്
ഇന്ന് അയച്ച 209 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 6616 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5746 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 870 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 12 പേര് കൊവിഡ് രോഗമുക്തരായി. മുളങ്കുന്നത്തുകാവിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 8 പേരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്.
പുതുതായി ഒരാള്‍ക്കാണ് രോഗം ബാധിച്ചത്. ചെന്നൈയില്‍ നിന്ന് ജൂണ്‍ 3 ന് തിരിച്ചെത്തിയ ചേലക്കര സ്വദേശി (59) യ്ക്കാണ് രോഗം.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 120 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര് മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 13088 പേരും ആശുപത്രികളില്‍ 173 പേരും ഉള്‍പ്പെടെ ആകെ 13261 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 27 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1541 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 884 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.
ഇന്ന് അയച്ച 209 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 6616 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5746 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 870 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2359 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
369 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 39364 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. 167 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 636 പേരെ സ്ക്രീന്‍ ചെയ്തു.