തൃശൂര്‍ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്: 14619 പേര്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 113 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ തുമ്പക്കോട് സ്വദേശി (37, പുരുഷന്‍), വെളളിക്കുളങ്ങര സ്വദേശി (34, പുരുഷന്‍), ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷന്‍), ചെന്നൈയില്‍ നിന്ന് വന്ന എടമുട്ടം സ്വദേശി (59, സ്ത്രീ), കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ പൊറത്തിശ്ശേരി സ്വദേശി (58, പുരുഷന്‍), പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശികളായ (24, പുരുഷന്‍), (38, പുരുഷന്‍), 11 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ചാലക്കുടി സ്വദേശിയായ 4 വയസ്സുളള പെണ്‍കുട്ടി, 16 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ പൂമംഗലം സ്വദേശി (30, പുരുഷന്‍), 13 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷന്‍), 14 ന് ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഗുരുവായൂര്‍ സ്വദേശി (46, പുരുഷന്‍), മെയ് 29 ന് ദുബായില്‍ നിന്നെത്തിയ ആമ്പല്ലൂര്‍ സ്വദേശി (30, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288 ആയി. നാല് പേര്‍ രോഗമുക്തരായി.
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 113 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 14475 പേരും ആശുപത്രികളില്‍ 144 പേരും ഉള്‍പ്പെടെ ആകെ 14619 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 933 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 1064 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.
ഇന്ന് അയച്ച 168 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 7660 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 7075 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 585 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2568 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
417 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 40506 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ഇന്ന്് 165 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 457 പേരെ സ്‌ക്രീന്‍ ചെയ്തു.