തൃശൂര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; 6 പേര്‍ രോഗമുക്തര്‍
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17596 പേരില്‍ 17376 പേര്‍ വീടുകളിലും 220 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കൊവിഡ് സംശയിച്ച് 20 പേരെയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തരായി. എല്ലാവരും വിദേശത്തു നിന്ന് വന്നവരാണ്. ജൂലൈ 02 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (23, പുരുഷന്‍), ജൂണ്‍ 20 ന് ഷാര്‍ജയില്‍ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (37, പുരുഷന്‍), ജൂണ്‍ 30 ന് റിയാദില്‍ നിന്ന് വന്ന എറിയാട് സ്വദേശി(46, പുരുഷന്‍), ജൂണ്‍ 20 ന് ദമാമില്‍ നിന്ന് വന്ന ചേലക്കര സ്വദേശികള്‍ (47, പുരുഷന്‍, 13 വയസ്സ് പെണ്‍കുട്ടി), ജൂലൈ 01 ന് ഖത്തറില്‍ നിന്ന് വന്ന മറ്റത്തൂര്‍ സ്വദേശി (57, പുരുഷന്‍), ജൂലൈ 03 ന് ദമാമില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (49, പുരുഷന്‍), ജൂലൈ 03 ന് ദമാമില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (61, പുരുഷന്‍), ജൂലൈ 01 ന് റിയാദില്‍ നിന്ന് വന്ന കണ്ണാറ സ്വദേശി (57, പുരുഷന്‍), ജൂലൈ 01 ന് റിയാദില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി (37, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 505 ആയി.
രോഗം സ്ഥീരികരിച്ച 183 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17596 പേരില്‍ 17376 പേര്‍ വീടുകളിലും 220 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കൊവിഡ് സംശയിച്ച് 20 പേരെയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 22 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. 1217 പേരെ നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1014 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
439 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 13105 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 12005 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1100 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 4754 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
384 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 46443 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 174 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 580 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.