തൃശൂര്‍ ജില്ലയില്‍ 189 പേര്‍ക്ക് കൂടി കൊവിഡ്; 110 പേര്‍ക്ക് രോഗമുക്തി
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4005 ആണ്. ഇതുവരെ രോഗമുക്തരായത് 2640 പേര്‍.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 110 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1324 ആണ്. തൃശൂര്‍ സ്വദേശികളായ 48 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4005 ആണ്. ഇതുവരെ രോഗമുക്തരായത് 2640 പേര്‍.
രോഗം സ്ഥിരീകരിച്ചവരില്‍ 178 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 23 പേരുടെ രോഗ ഉറവിടമറിയില്ല. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 43, ആര്‍എംഎസ് ക്ലസ്റ്റര്‍ 5, ദയ ക്ലസ്റ്റര്‍ 3, അമല ക്ലസ്റ്റര്‍ 5, ടസാര ക്ലസ്റ്റര്‍ 7, ജനത ക്ലസ്റ്റര്‍ 1, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ 1, പോലീസ് 1, ആരോഗ്യപ്രവര്‍ത്തകര്‍ 2, മറ്റ് സമ്പര്‍ക്കം 87, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 2, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 9 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍ 100
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ് 43
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്52
ജനറല്‍ ആശുപത്രി തൃശൂര്‍14
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി55
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്88
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്72
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍160
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍209
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍65
ചാവക്കാട് താലൂക്ക് ആശുപത്രി14
ചാലക്കുടി താലൂക്ക് ആശുപത്രി 13
സി.എഫ്.എല്‍.ടി.സി കൊരട്ടി67
കുന്നംകുളം താലൂക്ക് ആശുപത്രി 15
ജി.എച്ച്. ഇരിങ്ങാലക്കുട10
ഡി.എച്ച്. വടക്കാഞ്ചേരി4
അമല ഹോസ്പിറ്റല്‍ തൃശൂര്‍37
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍12
എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍4
പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍47
ഹോം ഐസോലേഷന്‍48
തൃശൂര്‍ ജില്ലയില്‍ 9044 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 187 പേരേയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 2640 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുളളത്.
ഇന്ന് 3340 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3855 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 81319 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
വെള്ളിയാഴ്ച 406 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 107 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 420 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.