തൃശൂര്‍ ജില്ലയില്‍ 478 പേര്‍ക്ക് കൂടി കൊവിഡ്; 180 പേര്‍ക്ക് രോഗമുക്തി
ബുധനാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 476 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 11 പേരുടെ രോഗ ഉറവിടം അറിയില്ല.
ബുധനാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 476 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ:
ഇഷാര ഗോള്‍ഡ് ക്ലസ്റ്റര്‍ തൃപ്രയാര്‍ 3, ജെ എം എം സി (ആരോഗ്യ പ്രവര്‍ത്തകര്‍) ക്ലസ്റ്റര്‍ 3, ടി ടി ദേവസ്സി ജ്വല്ലറി ക്ലസ്റ്റര്‍ 2, വാഴച്ചാല്‍ ഫോറസ്റ്റ് ക്ലസ്റ്റര്‍ 1,എലൈറ്റ് ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)1,
മറ്റ് സമ്പര്‍ക്ക കേസുകള്‍ 446. ആരോഗ്യ പ്രവര്‍ത്തകര്‍ 9, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ഒരാള്‍ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
60 വയസ്സിന് മുകളില്‍: 32 പുരുഷന്‍ 32 സ്ത്രീകള്‍
10 വയസ്സിന് താഴെ: 25 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളും
രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റുകളിലും കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍ 168, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 48, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്89, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 49, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി106, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍109, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍224, സി.എഫ്.എല്‍.ടി.സി കൊരട്ടി 50, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍ 230, സി.എഫ്.എല്‍.ടി.സി നാട്ടിക 320, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍58, ജി.എച്ച് തൃശൂര്‍15, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 65, ചാവക്കാട് താലൂക്ക് ആശുപത്രി 45, ചാലക്കുടി താലൂക്ക് ആശുപത്രി 9, കുന്നംകുളം താലൂക്ക് ആശുപത്രി 7, ജി.എച്ച്. ഇരിങ്ങാലക്കുട 8, അമല ആശുപത്രി19, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ 63, മദര്‍ ആശുപത്രി 1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ 13, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ 1, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം 8, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം 2.
1036 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 9736 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 289 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്.
1875 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2323 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 134718 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 410 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 115 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ബുധനാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.