കൊവിഡ് പ്രതിരോധം: തൃശൂരില്‍ എംഎല്‍എമാരുടെ അധ്യക്ഷതയില്‍ യോഗം ചേരും
കൊവിഡ് വ്യാപനം ജില്ലയില്‍ രൂക്ഷമാകുമ്പോഴും സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കണ്ടുവരുന്നതായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തൃശൂര്‍: ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സ് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രി എ സി. മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം നിര്‍ദേശിച്ചു. പ്രവര്‍ത്തനങ്ങളുടെ ഏകോപനം തഹസില്‍ദാര്‍മാര്‍ നിര്‍വഹിക്കും. കൊവിഡ് വ്യാപനം ജില്ലയില്‍ രൂക്ഷമാകുമ്പോഴും സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കണ്ടുവരുന്നതായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.