തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

വെള്ളറട, ചെങ്കൽ, കുന്നത്തുകാൽ സ്വദേശികൾ 23 ന് ബോംബെയിൽ നിന്ന് ട്രെയിനിൽ വന്നവരാണ്. ചുള്ളിമാനൂർ, പെരുങ്കുളം, വക്കം സ്വദേശികൾ അബുദാബിയിൽ നിന്നും പൂന്തുറ സ്വദേശി മാലിയിൽ നിന്ന് കപ്പലിൽ വന്നയാളുമാണ്.

Update: 2020-05-28 13:45 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഏഴുപേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. വെള്ളറട സ്വദേശിയായ 40കാരൻ, നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി (61), കുന്നത്തുകാൽ സ്വദേശി (28),  ചുള്ളിമാനൂർ സ്വദേശിയായ രണ്ടു വയസുകാരി, പൂന്തുറ സ്വദേശി(30), വക്കം സ്വദേശി (61), പെരുങ്കുളം സ്വദേശി (69) എന്നിവർക്കാണ് രോഗബാധ.

വെള്ളറട, ചെങ്കൽ, കുന്നത്തുകാൽ സ്വദേശികൾ 23 ന് ബോംബെയിൽ നിന്ന് ട്രെയിനിൽ വന്നവരാണ്. ചുള്ളിമാനൂർ, പെരുങ്കുളം, വക്കം സ്വദേശികൾ അബുദാബിയിൽ നിന്നും പൂന്തുറ സ്വദേശി മാലിയിൽ നിന്ന് കപ്പലിൽ വന്നയാളുമാണ്.

ഇന്ന് ജില്ലയിൽ പുതുതായി 820 പേർ രോഗനിരീക്ഷണത്തിലായി. 584 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 5408 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 12 പേരെ പ്രവേശിപ്പിച്ചു. 16 പേരെ ഡിസ്ചാർജ് ചെയ്തു.  ആശുപത്രികളിൽ 108 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ഇന്ന് 220 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 208 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. ജില്ലയിൽ 21 സ്ഥാപനങ്ങളിൽ ആയി 1078 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്ന് പരിശോധിച്ച വാഹനങ്ങൾ -2597. പരിശോധനയ്ക്കു വിധേയമായവർ -4715.

Tags:    

Similar News