തലസ്ഥാനത്ത് സ്ഥിതി സങ്കീർണം; സമ്പർക്കത്തിലൂടെ ഇന്ന് 23 പേർക്ക് കൊവിഡ്

കോർപറേഷൻ പരിധിയിലാണ് രോഗ വ്യാപനം ഏറെയും. മണക്കാട്, പൂന്തുറ മേഖലയിലാണ് സമ്പർക്കത്തിലൂടെ രോഗം വർധിക്കുന്നത്.

Update: 2020-07-05 14:15 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി സങ്കീർണം. സമ്പർക്കത്തിലൂടെ മാത്രം ഇന്ന് 23 പേർക്ക് കൊവിഡ്. ആകെ 27 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോർപറേഷൻ പരിധിയിലാണ് രോഗ വ്യാപനം ഏറെയും. മണക്കാട്, പൂന്തുറ മേഖലയിലാണ് സമ്പർക്കത്തിലൂടെ രോഗം വർധിക്കുന്നത്.

ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സമ്പർക്കത്തിലൂടെ രോഗമുണ്ടായവരുടെ വിവരം.

1. മുട്ടത്തറ സ്വദേശി 39 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

2. മണക്കാട് സ്വദേശിനി 28 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

3. മണക്കാട് സ്വദേശി44 കാരൻ. കുമരിച്ചന്തയിൽ ചുമട്ടുതൊഴിലാളി.

4. പൂന്തുറ സ്വദേശിനി 18 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകൾ.

5. പൂന്തുറ സ്വദേശി 15 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകൻ.

6. പൂന്തുറ സ്വദേശിനി 14 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

7. പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

8. ഉച്ചക്കട സ്വദേശി 12 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

9. ഉച്ചക്കട സ്വദേശി 2 വയസുകാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

10. പുല്ലുവിള സ്വദേശി 42 കാരൻ. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.

11. വള്ളക്കടവ് സ്വദേശി 65 കാരൻ. ഉറവിടം വ്യക്തമല്ല.

12. പൂന്തുറ സ്വദേശി 36 കാരൻ. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.

13. കാലടി സ്വദേശി 8 വയസുകാരി. ഉറവിടം വ്യക്തമല്ല.

14. പേട്ട സ്വദേശിനി 42 കാരി. പടിഞ്ഞാറേക്കോട്ടയിൽ പ്രവർത്തിക്കുന്ന നഴ്‌സറി സ്‌കൂളിലെ അധ്യാപിക.

15. വഞ്ചിയൂർ സ്വദേശി 62 കാരൻ. പടിഞ്ഞാറേക്കോട്ട-എയർപോർട്ട് റോഡിൽ മിൽമ ബൂത്ത് നടത്തുന്നു.

16. മുട്ടത്തറ സ്വദേശി 29 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

17. മണക്കാട് സ്വദേശി 51 കാരൻ. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരൻ.

18. മണക്കാട് സ്വദേശി 29 കാരൻ. കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരന്റെ മകൻ. ഈ വ്യക്തിയും കുമരിച്ചന്തയിൽ മത്സ്യക്കച്ചവടം നടത്തിവരുന്നു.

19. ചെമ്പഴന്തി സ്വദേശിനി 29 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്.

20. മണക്കാട് സ്വദേശിനി 22 കാരി. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ്.

21. മണക്കാട് സ്വദേശി 70 കാരൻ. ആറ്റുകാൽ-മണക്കാട് റോഡിൽ ചായക്കട നടത്തുന്നു.

22. മുട്ടത്തറ സ്വദേശി 46 കാരൻ. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി.

Tags:    

Similar News