തിരുവനന്തപുരത്ത് 989 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് ഒമ്പത് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Update: 2020-10-06 13:30 GMT

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 989 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 892 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 81 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴുപേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒമ്പത് പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ്(70), നേമം സ്വദേശി ശ്രീധരന്‍(63), വലിയതുറ സ്വദേശി ആന്റണി മോറൈസ്(64), നെല്ലിവിള സ്വദേശിനി ഗിരിജ(59), കോവളം സ്വദേശി ഷാജി(37), അമരവിള സ്വദേശി താജുദ്ദീന്‍(62), ചെമ്പഴന്തി സ്വദേശി ശ്രീനിവാസന്‍(71), തിരുമല സ്വദേശി വിജയബാബു(61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 390 പേര്‍ സ്ത്രീകളും 599 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 103 പേരും 60 വയസിനു മുകളിലുള്ള 146 പേരുമുണ്ട്. പുതുതായി 3,966 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,233 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,959 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,518 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 850 പേര്‍ ഇന്ന് രോഗമുക്തി നേടി.

Tags:    

Similar News