തിരുവനന്തപുരത്ത് 892 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രണ്ട് മരണം

111 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 4 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്.

Update: 2020-09-20 14:41 GMT

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 892 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 748 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 4 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. 

കൂന്തള്ളൂര്‍ സ്വദേശി ബൈജു(48), ബാലരാമപുരം സ്വദേശി അലിഖാന്‍(58) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 365 പേര്‍ സ്ത്രീകളും 527 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 99 പേരും 60 വയസിനു മുകളിലുള്ള 119 പേരുമുണ്ട്.

പുതുതായി 2,182 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,519 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3,989 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 21,910 പേരും വിവിധ സ്ഥാപനങ്ങളിലായി 620 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1,204 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

ഇന്ന് 587 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 700 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു. കൊവിഡുമായി ബന്ധപ്പെട്ടു കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 218 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 31 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,621 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ഇന്ന് 2,213 വാഹനങ്ങള്‍ പരിശോധിച്ചു. 4,840 പേരെ പരിശോധനയ്ക്കു വിധേയരാക്കി.

Tags:    

Similar News