റിസോര്‍ട്ട് ജീവനക്കാരന്‍ ഉള്‍പ്പടെ വയനാട്ടില്‍ 4 പേര്‍ക്ക് കൂടി കൊവിഡ്

ബാംഗ്ലൂരില്‍ നിന്നും ജൂണ്‍ പതിനഞ്ചാം തീയതി ടാക്‌സിയില്‍ ജില്ലയില്‍ എത്തിയ അമ്പലവയല്‍ സ്വദേശി 30 കാരനെയും ആണ് സാമ്പിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Update: 2020-06-19 13:18 GMT

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് ജൂണ്‍ പതിനേഴാം തീയതി കോഴിക്കോട് എത്തിയ അമ്പലവയല്‍ സ്വദേശി 23 കാരന്‍ സാംപിള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഖത്തറില്‍ നിന്നും ജൂണ്‍ പതിനഞ്ചാം തീയതി വയനാട്ടിലെത്തിയ വെള്ളമുണ്ട സ്വദേശി 47 കാരനെയും ബാംഗ്ലൂരില്‍ നിന്നും ജൂണ്‍ പതിനഞ്ചാം തീയതി ടാക്‌സിയില്‍ ജില്ലയില്‍ എത്തിയ അമ്പലവയല്‍ സ്വദേശി 30 കാരനെയും ആണ് സാമ്പിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ടുപേരും വീട്ടില്‍ തനിച്ച് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ബത്തേരിയിലെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശി 28 കാരനേയും സാമ്പിള്‍ പോസിറ്റീവായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News