വയനാട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 862 ആയി. ഇതില്‍ 499 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു.

Update: 2020-08-08 12:54 GMT

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ഒരാള്‍ ലണ്ടനില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 55 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 862 ആയി. ഇതില്‍ 499 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 361 പേരാണ് ചികിത്സയിലുള്ളത്. 342 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

ലണ്ടനില്‍ നിന്നു വന്ന പൊഴുതന സ്വദേശി (38), മൈസൂരില്‍ പോയി വന്ന ലോറി െ്രെഡവര്‍ മുള്ളന്‍കൊല്ലി സ്വദേശി (42) എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്. വാളാട് സമ്പര്‍ക്കത്തിലൂടെ 4 സ്ത്രീകള്‍, പടിഞ്ഞാറത്തറ ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കത്തിലുള്ള 3 എടവക സ്വദേശിനികള്‍ (63, 19, 48), കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു കല്‍പ്പറ്റ സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചത്.

55 പേര്‍ക്ക് രോഗമുക്തി

ചികിത്സയിലായിരുന്ന 45 വാളാട് സ്വദേശികള്‍, 4 എടവക സ്വദേശികള്‍, 3 പടിഞ്ഞാറത്തറ സ്വദേശികള്‍, മാനന്തവാടി, ബത്തേരി, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് ഇന്ന് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയത്

366 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.08) പുതുതായി നിരീക്ഷണത്തിലായത് 366 പേരാണ്. 494 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2793 പേര്‍. ഇന്ന് വന്ന 24 പേര്‍ ഉള്‍പ്പെടെ 404 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 720 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 27387 സാമ്പിളുകളില്‍ 26193 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 25331 നെഗറ്റീവും 862 പോസിറ്റീവുമാണ്. 

Tags:    

Similar News