വയനാട്ടില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു: മുഖ്യമന്ത്രി

പത്തനംതിട്ടയില്‍ സെപ്തംബര്‍ ഏഴ് മുതല്‍ എല്ലാ പഞ്ചായത്തിലും റാപിഡ് ടെസ്റ്റ് നടത്തും.

Update: 2020-09-05 12:45 GMT

തിരുവനന്തപുരം: വയനാട്ടില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയില്‍ വലിയ ക്ലസ്റ്റര്‍ വാളാട് ആണ്. 5065 പേരെ പരിശോധിച്ചപ്പോള്‍ 347 പേര്‍ക്ക് രോഗം കണ്ടെത്തി. കണ്ണൂരില്‍ ആറ് ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പാട്യത്ത് കേസുകള്‍ കുറയുന്നു. മറ്റിടത്ത് രോഗം നിയന്ത്രിക്കാനായി. കാസര്‍കോട് 276 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരുന്നു. ആദ്യ രണ്ട് ഘട്ടടത്തിലും ഒരു മരണം പോലും ഉണ്ടായിരുന്നില്ല. മൂന്നാം ഘട്ടത്തില്‍ 42 പേര്‍ മരിച്ചു.

പത്തനംതിട്ടയില്‍ സെപ്തംബര്‍ ഏഴ് മുതല്‍ എല്ലാ പഞ്ചായത്തിലും റാപിഡ് ടെസ്റ്റ് നടത്തും. ആന്റിജന്‍ പരിശോധനക്ക് 2.80 കോടി ചെലവാക്കി കിറ്റുകളും കിയോസ്‌കുകളും സ്ഥാപിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ 190 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയിരുന്നു. ഇവിടെ എല്ലാ വാര്‍ഡുകളും പ്രവര്‍ത്തിക്കുന്നു. രോഗികള്‍ക്ക് രണ്ട് മാസത്തേക്ക് മരുന്ന് നല്‍കുന്നുണ്ട്. കോട്ടയത്ത് മുനിസിപ്പാലിറ്റിയിലാണ് രോഗവ്യാപനം കൂടുതല്‍. നാല് വ്യവസായ ശാലകള്‍ കൊവിഡ് ക്ലസ്റ്ററാണ്. ഇടുക്കിയില്‍ 87 ശതമാാനം രോഗമുക്തി രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് തീരദേശ മേഖലയില്‍ രോഗവ്യാപനം കൂടുതലാണ്. കടലുണ്ടിയില്‍ മൂന്ന് ദിവസത്തിനിടെ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പരിശോധനക്ക് വിമുഖത കാട്ടുന്ന പ്രവണത പലര്‍ക്കും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News