വയനാട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 72 പേര്‍ക്ക് രോഗബാധ
സെപ്റ്റംബര്‍ ആറിന് മരണപ്പെട്ട തരുവണ സ്വദേശിനി (47) ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 77 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര് രേണുക അറിയിച്ചു. 25 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1809 ആയി. ഇതില്‍ 1499 പേര് രോഗമുക്തരായി. നിലവില്‍ 300 പേരാണ് ചികിത്സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍:
തിരുനെല്ലി സ്വദേശികള്‍4 (1 പുരുഷന്, 3 സ്ത്രീകള്‍), വെള്ളമുണ്ട സ്വദേശികള്‍ 7 ( 3 പുരുഷന്മാര്, 4 സ്ത്രീകള്‍), എടവക സ്വദേശി 1 (27), പനമരം 2 ( 79, ഒരു വയസുള്ള കുട്ടി), പൂതാടി 1 (48), ചെതലയം 13 ( 11 പുരുഷന്മാര്, 2 സ്ത്രീകള്‍), മുള്ളന്‍കൊല്ലി 1 (39), നെന്മേനി 18 (10 പുരുഷന്മാര്, 8 സ്ത്രീകള്‍), നൂല്‍പ്പുഴ1 ( 47), മീനങ്ങാടി 15 (13 പുരുഷന്മാര്, 2 സ്ത്രീകള്‍), പടിഞ്ഞാറത്തറ 3 (2 പുരുഷന്മാര്, 1 സ്ത്രീ), അമ്പലവയല്‍ 1 (47), മേപ്പാടി 1 (48) , തവിഞ്ഞാല്‍ 1 (20) വെങ്ങപ്പള്ളി 1 (88), ഉറവിടം വ്യക്തമല്ലാത്ത എടവക സ്വദേശിനി (20).
ഇതുകൂടാതെ സെപ്റ്റംബര്‍ ആറിന് മരണപ്പെട്ട തരുവണ സ്വദേശിനി (47) ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗികളായവര്‍:.
സെപ്റ്റംബര്‍ മൂന്നിന് ചെന്നൈയില്‍ നിന്ന് വന്ന എടവക സ്വദേശി (27), സപ്തംബര്‍ 9ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി (31), സെപ്തംബര്‍ മൂന്നിന് കര്‍ണാടകയില്‍ നിന്ന് വന്ന ചെതലയം സ്വദേശി(34), കര്‍ണാടകയില്‍ പോയി വന്ന ആപാറ സ്വദേശി (51), കര്‍ണാടക സ്വദേശി (52).
25 പേര്‍ക്ക് രോഗമുക്തി
പത്ത് ചെതലയം സ്വദേശികള്‍, 3 നൂല്‍പ്പുഴ സ്വദേശികള്‍, നെന്മേനി, പടിഞ്ഞാറത്തറ, അമ്പലവയല്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, പുല്പള്ളി, മാനന്തവാടി, വാഴവറ്റ, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും ഒരു കണ്ണൂര്‍ സ്വദേശിയും ഒരു പശ്ചിമബംഗാള്‍ സ്വദേശിയുമാണ് രോഗമുക്തി നേടിയത്.
125 പേര് പുതുതായി നിരീക്ഷണത്തില്‍:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.09) പുതുതായി നിരീക്ഷണത്തിലായത് 87 പേരാണ്. 174 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2375 പേര്. ഇന്ന് വന്ന 25 പേര് ഉള്‍പ്പെടെ 293 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1001 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 59062 സാമ്പിളുകളില്‍ 56847 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 55038 നെഗറ്റീവും 1809 പോസിറ്റീവുമാണ്.