കൊവിഡ് 19: വയനാട്ടില്‍ 369 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി
ജില്ലയില്‍നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 223 സാംപിളുകളില്‍ 212 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്.
കല്‍പ്പറ്റ: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇന്ന് 369 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി ആരും നിരീക്ഷണത്തിലില്ല. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,326 ആയി. ഇതില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
ജില്ലയില്‍നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 223 സാംപിളുകളില്‍ 212 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 10 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളില്‍ 1176 വാഹനങ്ങള്‍ പരിശോധിച്ചതിന്റെ ഭാഗമായി 1,979 പേരെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. ഇതില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.