കൊവിഡാനന്തര ചികില്‍സ രോഗികള്‍ക്ക് സൗജന്യമായി നല്‍കിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
കൊവിഡ് നെഗറ്റീവായ ശേഷമുള്ള ഒരു മാസക്കാലയളവിലേക്ക് ചികില്‍സ സൗജന്യമാക്കുന്ന കാര്യം പരിഗണിക്കാനാവുമോയെന്നു പരിശോധിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ല
കൊച്ചി: കൊവിഡ് നെഗറ്റിവായ ശേഷമുണ്ടാകുന്ന ചികില്‍സ ഒരു മാസക്കാലയളവിലേക്ക് രോഗികള്‍ക്ക് സൗജന്യമായി നല്‍കിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കൊവിഡ് ബാധിച്ച സമയത്തേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത് കൊവിഡ് നെഗറ്റീവായ ശേഷമാണെന്നും കോടതി വ്യക്തമാക്കി.
കൊവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവേയാണ് ഹൈകോടതിയുടെ നിരീക്ഷണമുണ്ടായത്. നെഗറ്റീവായ ശേഷമുള്ള ഒരു മാസക്കാലയളവിലേക്ക് ചികില്‍സ സൗജന്യമാക്കുന്ന കാര്യം പരിഗണിക്കാനാവുമോയെന്നു പരിശോധിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 27000 രൂപ മാസശമ്പളമുള്ള ഒരാളില്‍ നിന്ന് കൊവിഡാനന്തര ചികില്‍സയില്‍ പ്രതിദിന മുറിവാടക 700 രൂപ ഈടാക്കുന്നു. ഇയാള്‍ ഭക്ഷണം കഴിക്കാന്‍ പിന്നെ എന്തുചെയ്യുമെന്നും കോടതിചോദിച്ചു. കഴിഞ്ഞ സപ്തംബര്‍ 16 നാണ്‌കൊവിഡാനന്തര ചികില്‍സയിലുള്ള എപിഎല്‍ വിഭാഗത്തിന് ഫീസ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ഹരജി 27 നു വീണ്ടും പരിഗണിക്കും.