കൊവിഡ്: ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ ചികില്‍സാകേന്ദ്രങ്ങള്‍ ഒരുങ്ങി
നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങള്‍ക്കു പുറമേ കൂടുതല്‍ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍(സിഎസ്എല്‍റ്റിസി), ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍(സിഎഫ്എല്‍റ്റിസി), ഡൊമിസ്റ്റീല്യറി കെയര്‍ സെന്ററുകള്‍(ഡിസിസി) എന്നിവയാണ് സജ്ജമാക്കിയത്. വിവിധ കേന്ദ്രങ്ങളിലായി 3,686 കിടക്കകളാണുള്ളത്
ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിപുലമായ ചികില്‍സാ സൗകര്യങ്ങളൊരുക്കിയതായി ആരോഗ്യവകുപ്പ്. നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങള്‍ക്കു പുറമേ കൂടുതല്‍ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍(സിഎസ്എല്‍റ്റിസി), ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍(സിഎഫ്എല്‍റ്റിസി), ഡൊമിസ്റ്റീല്യറി കെയര്‍ സെന്ററുകള്‍(ഡിസിസി) എന്നിവയാണ് സജ്ജമാക്കിയത്. വിവിധ കേന്ദ്രങ്ങളിലായി 3,686 കിടക്കകളാണുള്ളത്.
നിലവിലെ ചികില്‍സാ കേന്ദ്രങ്ങളില്‍ കിടക്കകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ക്രമീകരണങ്ങളും ഒരുക്കി. ആലപ്പുഴ ഡിസി മില്‍സിലെ ഡൊമിസ്റ്റീല്യറി കെയര്‍ സെന്ററില്‍ ഇപ്പോഴുള്ള 800 കിടക്കകള്‍ക്കു പുറമെ 800 കിടക്ക കൂടി സജ്ജീകരിക്കും. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ഐസിയു സംവിധാനത്തോടെ 70 കിടക്ക കൂടി ഒരുക്കാനുള്ള നടപടിയായി. താലൂക്ക് അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വിപുലമായ സൗകര്യമാണ് ഒരുക്കുക.
ഹരിപ്പാട് താലൂക്ക് ആശുപത്രിയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുമാണ്് ജില്ലയിലെ കൊവിഡ് ചികില്‍സാ ആശുപത്രികള്‍. മൂന്ന് കേന്ദ്രങ്ങള്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായും ഏഴു കേന്ദ്രങ്ങള്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായും പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് കേന്ദ്രങ്ങള്‍ ഡൊമിസ്റ്റീല്യറി കെയര്‍ സെന്ററായും പ്രവര്‍ത്തിക്കുന്നു. അഞ്ച് ഡൊമിസ്റ്റീല്യറി കെയര്‍ സെന്ററുകള്‍ ഏതു സമയത്തും തുറക്കാന്‍ സജ്ജമാണ്.
ചികില്‍സാകേന്ദ്രങ്ങളുടെ വിവരം താലൂക്ക് അടിസ്ഥാനത്തില്‍ ചുവടെ:
ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രി(എസ്.എല്‍.റ്റി.സി.-146 കിടക്ക), തണ്ണീര്‍മുക്കം സെന്റ് ജോസഫ്സ് പാരിഷ് ഹാള്‍(ഡി.സി.സി.-90), ചേര്‍ത്തല ടൗണ്‍ ഹാള്‍(ഡി.സി.സി.-50)
അമ്പലപ്പുഴ: ആലപ്പുഴ വനിത-ശിശു ആശുപത്രി(സി.എസ്.എല്‍.റ്റി.സി.-200), ആലപ്പുഴ ടൗണ്‍ ഹാള്‍(സി.എഫ്.എല്‍.റ്റി.സി.-190), ആര്യാട് ഡി.സി. മില്‍സ്(സി.എഫ്.എല്‍.റ്റി.സി-800)
കാര്‍ത്തികപ്പള്ളി: ഹരിപ്പാട് മാധവ ആശുപത്രി (സി.എഫ്.എല്‍.റ്റി.സി-145), കായംകുളം സ്വാമി നിര്‍മലാനന്ദ മെമ്മോറിയല്‍ ബാലഭവന്‍(ഡി.സി.സി.-100), പത്തിയൂര്‍ എല്‍മെക്സ് ആശുപത്രി(സി.എഫ്.എല്‍.റ്റി.സി.-120)
മാവേലിക്കര: മാവേലിക്കര പി.എം. ആശുപത്രി(സി.എഫ്.എല്‍.റ്റി.സി.-62), നൂറനാട്: ശ്രീബുദ്ധ കോളജ് ഹോസ്റ്റല്‍-സ്‌കൂള്‍(സി.എഫ്.എല്‍.റ്റി.സി.-200)
ചെങ്ങന്നൂര്‍:ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രി(സി.എസ്.എല്‍.റ്റി.സി.-191), ചെങ്ങന്നൂര്‍ എസ്.ബി.എസ്. ക്യാമ്പ് സെന്റര്‍-ഐ.പി.സി. ഹാള്‍(സി.എഫ്.എല്‍.റ്റി.സി.-200)
കുട്ടനാട്: എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം(ഡി.സി.സി.-90) എന്നിങ്ങനെയാണ്.