ആലപ്പുഴ ജില്ലയില്‍ 859 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.52 %

ജില്ലയില്‍ ഇന്ന് 1284 പേര്‍കൂടി രോഗമുക്തരായി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 846 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന്് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2021-06-16 12:36 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 859 പേര്‍ക്ക കൂടി കൊവിഡ് സ്ഥിരീകരിച്ചു. 9.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 846 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന്് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 1284 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 178663 പേര്‍ രോഗമുക്തരായി. 10468 പേര്‍ ചികില്‍സയിലുണ്ട്. 9016 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചു.

252 പേരാണ് വൈറസ് ബാധിച്ച് കൊവിഡ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 1532 പേരാണ് സിഎഫ്എല്‍റ്റിസികളില്‍ ചികിത്സയിലുള്ളത്. 7377 പേരാണ് രോഗം ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളത്. 155 പേരാണ് ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്.5517 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.2028 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു.

29210 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ 7.49 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. 7,49,870 പേരാണ് വാക്സിനെടുത്തത്. 5,84,916 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. 1,64,954 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തു. ഇന്നത്തെ കണക്കു പ്രകാരം ജില്ലയില്‍ നിലവില്‍ 12,590 ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്. 11510 ഡോസ് കൊവിഷീല്‍ഡും 1080 ഡോസ് കോവാക്സിനുമാണുള്ളത്.

Tags:    

Similar News