തലസ്ഥാനത്ത് ഒമ്പത് പോലിസുകാർക്ക് കൂടി കൊവിഡ്
തലസ്ഥാനത്ത് അതിവേഗം രോഗം പടരുന്നതിനിടയിൽ കൂടുതൽ പോലിസുകാർ രോഗബാധിതരാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ നടത്തിയ പരിശോധനയിൽ തലസ്ഥാനത്ത് ഒമ്പത് പോലിസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പോലിസുകാരുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി.
തലസ്ഥാനത്ത് അതിവേഗം രോഗം പടരുന്നതിനിടയിൽ കൂടുതൽ പോലീസുകാർ രോഗബാധിതരാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 20 പോലിസുകാർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. തുമ്പ സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർക്കും നഗരത്തിലെ 14 പേർക്കുമായിരുന്നു രോഗബാധ. തുമ്പ സ്റ്റേഷനിൽ മാത്രം 17 പോലിസുകാർക്ക് കൊവിഡ് ബാധയുണ്ടായിട്ടുണ്ട്.