മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ്

Update: 2022-01-12 03:25 GMT

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എം എല്‍ എയുമായ കെകെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയ ശൈലജ ടീച്ചര്‍ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒരാഴ്ചക്കിടെ സംസ്ഥാനത്തെ കൊവിഡ് വ്യാപന നിരക്ക് 100 ശതമാനമാണ്. പൊതുപരിപാടികളും സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രകളും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Tags:    

Similar News