പയ്യോളി: കൊവിഡ് ചികിത്സയിലായിരുന്ന അങ്കനവാടി വര്‍ക്കര്‍ മരിച്ചു. തിക്കോടി സ്രാമ്പിക്കല്‍ മന്ദത്ത് പ്രസന്ന (54) യാണ് മരിച്ചത് .കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
പിതാവ് നാരായണന്‍ കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. ഭര്‍ത്താവ്: അനില്‍കുമാര്‍. അമ്മ: ദേവി
മക്കള്‍:അഖിലേഷ്, അരുണ്‍, അബീഷ്.