എറണാകുളത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മരിച്ചത് രണ്ടു പേര്‍
കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന വെണ്ണല അര്‍ക്കക്കടവ് വക്കത്ത് വീട്ടില്‍ മുഹമ്മദ് കുട്ടി(73) യാണ് ഇന്ന് മരിച്ച രണ്ടാമത്തെയാള്‍.കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കോതമംഗലം തോണിക്കുന്നേല്‍ ടി വി മത്തായി (67)ആണ് ഇന്ന് രാവിലെ മരിച്ചത്
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.ജില്ലയില്‍ ഇന്നു മാത്രം രണ്ടു മരണം.കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന വെണ്ണല അര്‍ക്കക്കടവ് വക്കത്ത് വീട്ടില്‍ മുഹമ്മദ് കുട്ടി(73)യാണ് ഇന്ന് മരിച്ച രണ്ടാമത്തെയാള്‍.മുഹമ്മദുകുട്ടിയുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി അധികൃതര്‍ അറിയിച്ചു.
കടുത്ത പ്രമേഹവും വൃക്കത്തകരാറും ഉണ്ടായിരുന്ന മുഹമ്മദുകുട്ടിയെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കോതമംഗലം തോണിക്കുന്നേല്‍ ടി വി മത്തായി (67)ആണ് ഇന്ന് രാവിലെ മരിച്ചത്.മത്തായിക്ക് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണവും രോഗം ബാധിച്ചുള്ള മരണവും അനുദിനം വര്‍ധിച്ചു വരികയാണ്.