എറണാകുളം ജില്ലയില്‍ ഇന്ന് 922 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.31 %
902 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 922 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.31 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.902 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
ചിറ്റാറ്റുകര 37,തൃക്കാക്കര 28,തിരുമാറാടി 26,ഇലഞ്ഞി 25,മണീട് 25,പിറവം 22,ആമ്പല്ലൂര്‍ 21,തൃപ്പൂണിത്തുറ 21,കൂത്താട്ടുകുളം 20,മഞ്ഞള്ളൂര്‍ 20,കറുകുറ്റി 19,കുന്നത്തുനാട് 19,ചേരാനല്ലൂര്‍ 19,പോത്താനിക്കാട് 19,പാമ്പാകുട 18,നായരമ്പലം 17,നോര്‍ത്തുപറവൂര്‍ 17,കരുമാലൂര്‍ 16,വെങ്ങോല 16,പാലക്കുഴ 15,നെടുമ്പാശ്ശേരി 14,
മുളന്തുരുത്തി 14,കിഴക്കമ്പലം 13,കോതമംഗലം 13,പാറക്കടവ് 12,വടക്കേക്കര 12,ആവോലി 11
,കടവന്ത്ര 11,കലൂര്‍ 11,കളമശ്ശേരി 11,അങ്കമാലി 10,കവളങ്ങാട് 10,പായിപ്ര 10,മഴുവന്നൂര്‍ 9
,മൂവാറ്റുപുഴ 9,ആരക്കുഴ 8,ആലുവ 8,കുമ്പളം 8,കുഴിപ്പള്ളി 8,കോട്ടുവള്ളി 8,ചൂര്‍ണ്ണിക്കര 8,നെല്ലിക്കുഴി 8,
മട്ടാഞ്ചേരി 8,രാമമംഗലം 8,ഐക്കാരനാട് 7,ചെങ്ങമനാട് 7,ചേന്ദമംഗലം 7,തുറവൂര്‍ 7,പള്ളുരുത്തി 7,
പൈങ്ങോട്ടൂര്‍ 7,എടത്തല 6,ഏലൂര്‍ 6,ഞാറക്കല്‍ 6,പല്ലാരിമംഗലം 6,പോണേക്കര 6,ഫോര്‍ട്ട് കൊച്ചി 6,
മഞ്ഞപ്ര 6,വടവുകോട് 6,ശ്രീമൂലനഗരം 6,കാലടി 5,കീഴ്മാട് 5,തിരുവാണിയൂര്‍ 5,പനമ്പള്ളി നഗര്‍ 5,പള്ളിപ്പുറം 5,
വടുതല 5,വാരപ്പെട്ടി 5, ഇതര സംസ്ഥാന തൊഴിലാളി 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എറണാകുളം നോര്‍ത്ത്, കല്ലൂര്‍ക്കാട്, കുന്നുകര, ചോറ്റാനിക്കര, തേവര, പാലാരിവട്ടം, മരട്,
വൈറ്റില, ആയവന, ഇടപ്പള്ളി, എടക്കാട്ടുവയല്‍, എളംകുന്നപ്പുഴ, എളംകുളം, കടുങ്ങല്ലൂര്‍, കീരംപാറ,
കൂവപ്പടി, തോപ്പുംപടി, പിണ്ടിമന, മാറാടി, മൂക്കന്നൂര്‍, രായമംഗലം, വരാപ്പുഴ, വാഴക്കുളം, ആലങ്ങാട്,
ഇടക്കൊച്ചി, ഉദയംപേരൂര്‍, എളമക്കര, കടമക്കുടി, കാഞ്ഞൂര്‍, കുമ്പളങ്ങി, ചളിക്കവട്ടം, പച്ചാളം, പൂണിത്തുറ,
അശമന്നൂര്‍, എടവനക്കാട്, ഏഴിക്കര, ഒക്കല്‍, കരുവേലിപ്പടി, ചെല്ലാനം, തമ്മനം, പുത്തന്‍വേലിക്കര,
പൂതൃക്ക, പെരുമ്പടപ്പ്, പെരുമ്പാവൂര്‍, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, മുണ്ടംവേലി, മുളവുകാട്, വെണ്ണല,
വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1608 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 1239 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35392 ആണ്. 8388 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 9901 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.