എറണാകുളത്ത് ഇന്ന് എട്ടു പേര്‍ക്ക് കൊവിഡ്; നാലു പേര്‍ക്ക് രോഗമുക്തി
ഇന്ന് 813 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 791 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.12963 പേരാണ് ആകെ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 11154 പേര്‍ വീടുകളിലും, 420 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1389 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 28 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന നാലു പേര്‍ ഇന്ന് സുഖം പ്രാപിച്ചു.ജൂണ്‍ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിനിക്കും, ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരനും, ജൂണ്‍ 19 ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിലെത്തിയ 56 വയസ്സുള്ള ഐക്കാരനാട് സ്വദേശിനിക്കും, അതേ വിമാനത്തിലെത്തിയ ഇവരുടെ ബന്ധുവായ 4 വയസ്സുള്ള കുട്ടിക്കും,ജൂണ്‍ 13 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള മട്ടാഞ്ചേരി സ്വദേശിക്കും, ജൂണ്‍ 18 ന് ഡല്‍ഹി - കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശിക്കും, ജൂണ്‍ 18 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിക്കും, ജൂണ്‍ 19 ന് മസ്‌കറ്റ് -കണ്ണൂര്‍ വിമാനത്തിലെത്തിയ 54 വയസ്സുള്ള കോതമംഗലം സ്വദേശിക്കുമാണ് ഇന്ന രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 4 പേര്‍ രോഗമുക്തി നേടി. മെയ് 26 ന് രോഗം സ്ഥിരീകരിച്ച് ഐ എന്‍ എച്ച് എസ് സജ്ജീവനിയില്‍ ചികില്‍സയിലുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിയായ നാവികന്‍, ജൂണ്‍ 13ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പശ്ചിമ ബംഗാള്‍ സ്വദേശി, ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള കുന്നുകര സ്വദേശി, ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള ബീഹാര്‍ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇന്ന് 813 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 791 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.12963 പേരാണ് ആകെ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 11154 പേര്‍ വീടുകളിലും, 420 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1389 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 28 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 20 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 188 ആണ്.139 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 135 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ മൂന്നു പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 162 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 175 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ എട്ടെണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 284 ഫലങ്ങളാണ് ലഭിക്കാനുള്ളത്.