കൊവിഡ്: എറണാകുളത്ത് വീണ്ടും മരണം;മരിച്ചത് ആലുവ സ്വദേശി
കൊവിഡ് പോസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം ഡി ദേവസി (75)യാണ് ഇന്ന് മരിച്ചത്
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.കൊവിഡ് പോസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം ഡി ദേവസി (75)യാണ് ഇന്ന് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ദേവസിക്ക് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് ജൂലൈ 25 ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ദേവസി ഇന്നു രാവിലെ മരണപ്പെടുകയുമായിരുന്നു.