എറണാകുളത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ്;ആറു പേര്‍ക്ക് രോഗമുക്തി

ജൂണ്‍ 8 ന് വിമാന മാര്‍ഗമാണ് സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ 32 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി കൊച്ചിയില്‍ എത്തിയത്.തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 8 ന് മുംബൈയില്‍നിന്നും കൊച്ചിയിലെത്തിയ 49 വയസ്സുള്ള കടവന്ത്ര സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.ഇന്ന് 6 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി.

Update: 2020-06-11 14:02 GMT

കൊച്ചി: എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരില്‍ ഒരാള്‍ സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശിയും രണ്ടാമത്തെയാള്‍ മുംബൈയില്‍ നിന്നെത്തിയ ആളും.ജൂണ്‍ 8 ന് വിമാന മാര്‍ഗമാണ് സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ 32 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി കൊച്ചിയില്‍ എത്തിയത്.തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജോലിക്ക് മുമ്പായുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ജൂണ്‍ 8 ന് മുംബൈയില്‍നിന്നും കൊച്ചിയിലെത്തിയ 49 വയസ്സുള്ള കടവന്ത്ര സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തുന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ അടുത്ത ബന്ധുവിന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.ഇവര്‍ ഒരുമിച്ചാണ് ട്രെയിനില്‍ യാത്രചെയ്ത് മുംബൈയില്‍നിന്നും കൊച്ചിയിലെത്തിയത്. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

ഇന്ന് 6 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി. മെയ് 17 ന് രോഗം സ്ഥിരീകരിച്ച ഉത്തര്‍പ്രദേശ് സ്വദേശി, ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച അയ്യമ്പിളി സ്വദേശി , ജൂണ്‍ 5 നു രോഗം സ്ഥിരീകരിച്ച മുളന്തുരുത്തി സ്വദേശിനി, ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിനി, ജൂണ്‍ 2 ന് രോഗം സ്ഥിരീകരിച്ച ചെങ്ങമനാട് സ്വദേശി, മെയ് 30 നു രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇന്ന് 881 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 694 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11811 ആണ്. ഇതില്‍ 10184 പേര്‍ വീടുകളിലും, 530 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 1097 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 16 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 5 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.കളമശ്ശേരി മെഡിക്കല്‍ കോളജ്-3,മൂവാറ്റുപുഴ ജനറല്‍ ആശുപത്രി- 2 എന്നിങ്ങനെയാണ് കണക്ക്.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 113 പേരാണ് നിരീക്ഷണത്തിലുള്ളത്.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 14 പേരെ മെഡിക്കല്‍ ബോര്‍ഡ് തീരുമാപ്രകാരം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ അങ്കമാലി അഡ്‌ലക്‌സിലേക്ക് മാറ്റി. ജില്ലയിലെ ആശുപത്രികളില്‍ 52 പേരാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് 34,അങ്കമാലി അഡ്‌ലക്‌സ്-14,ഐഎന്‍എച്ച്എസ് സഞ്ജീവനി -4 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും 136 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 136 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 2 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 258 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയില്‍ നിലവില്‍ കണ്ടൈന്‍മെന്റ് സോണ്‍ ആയിട്ടുള്ളത് കൊച്ചി കോര്‍പറേഷനിലെ ഡിവിഷന്‍ 60 (തേവര) ആണ്. 

Tags:    

Similar News