മെഡിക്കൽ കോളജിൽ കൊവിഡ് മുക്തനായ യുവാവ് ആത്മഹത്യ ചെയ്‌തു

ആത്മഹത്യക്ക് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല

Update: 2020-10-26 03:30 GMT

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കൊവിഡ് മുക്തനായ യുവാവ് ആത്മഹത്യ ചെയ്‌തു. കൊവിഡ് ചികിത്സയിലായിരുന്ന കഴക്കൂട്ടം സ്വദേശി ബിജി (38)​ ആണ് മെഡിക്കൽ കോളജിൽ തൂങ്ങിമരിച്ചത്. ചികിത്സ കഴിഞ്ഞ് കൊവിഡ് മുക്തനായ വിജിയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യാനിരിക്കെയാണ് ആത്മഹത്യ. ആത്മഹത്യക്ക് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. മാനസിക പ്രശ്‌നമുള്ള ആളാണ് എന്നാണ് പൊലീസ് പറയുന്നത്. നേരത്തേ തിരുവനന്തപുരം മെഡിക്കൽ കോളജിൽ രണ്ട് കൊവിഡ് രോഗികൾ ആത്മഹത്യചെയ്‌തിരുന്നു.

Tags:    

Similar News