വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക് ഡൗണ്‍ വേണമെന്ന് ഹരജി; 26 ന് സര്‍വ്വകക്ഷിയോഗമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹരജി പരിഗണിക്കുന്നത് 27 ലേക്ക് ഹൈക്കോടതി മാറ്റി. 26 ന് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Update: 2021-04-23 14:31 GMT

കൊച്ചി: കൊവിഡ് രണ്ടാം തരംഗം വ്യാപനത്തെ തുടര്‍ന്നു വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി 27 ലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഹരജി പരിഗണിക്കുന്നതു മാറ്റിവച്ചത്. ഈ മാസം 26 ന് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഈ സാഹചര്യത്തില്‍ ഹരജി മാറ്റിവെക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 27 ലേക്ക് കോടതി മാറ്റിവെച്ചത്.

Tags:    

Similar News