കേരളത്തില്‍ ഇന്ന് ആയിരം കടന്ന് കൊവിഡ് രോഗികള്‍; സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക്, ഉറവിടമറിയാത്ത 57 കേസുകള്‍

രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Update: 2020-07-22 12:59 GMT

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്ന് സംസ്ഥാനത്ത് 1,038 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,032 ആണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരുമരണവും റിപോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തിരുവനന്തപുരം- 226, കൊല്ലം- 133, ആലപ്പുഴ- 120, പത്തനംതിട്ട- 49, കോട്ടയം- 51, ഇടുക്കി- 43, എറണാകുളം- 92, തൃശൂര്‍- 56, പാലക്കാട്- 34, മലപ്പുറം- 61, കോഴിക്കോട്- 25, കണ്ണൂര്‍- 43, വയനാട് 4, കാസര്‍ഗോഡ്- 101 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇടുക്കി ജില്ലയില്‍ ജൂലൈ 18ന് മരണമടഞ്ഞ നാരായണന്‍ (75) എന്ന വ്യക്തിയുടെ പരിശോധനഫലും ഇതില്‍ ഉള്‍പെടുന്നു. ഇതോടെ മരണം 45 ആയി. തിരുവനന്തപുരം- 9, കൊല്ലം- 13, പത്തനംതിട്ട 38, ആലപ്പുഴ- 19, ഇടുക്കി- 1, കോട്ടയം- 12, എറണാകുളം- 18, തൃശൂര്‍- 33, പാലക്കാട്- 15, മലപ്പുറം- 52, കോഴിക്കോട്- 14, വയനാട് 4, കാസര്‍ഗോഡ്- 43 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍.

തിരുവനന്തപുരം ജില്ലയിലെ 205 പേര്‍ക്കും, കൊല്ലം ജില്ലയിലെ 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 87 പേര്‍ക്കും, എറണാകുളം ജില്ലയിലെ 82 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 63 പേര്‍ക്കും, കോട്ടയം ജില്ലയിലെ 40 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 36 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 31 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 30 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 28 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 25 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 22 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 397 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാംപിളുകളാണ് പരിശോധിച്ചത്. 1,59,777 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

9031 പേര്‍ ആശുപത്രികളിലുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,50,746 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷവല്‍ ക്വാറന്റൈനിലും 9031 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8,818 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. 6,164 പേര്‍ ഇതുവരെ കൊവിഡില്‍നിന്നും മുക്തിനേടി. അതേസമയം, പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 5,88,930 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അന്തര്‍സംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03951 സാംപിളുകള്‍ ശേഖരിച്ചതില്‍ 99,499 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 18, കണ്ണൂര്‍ ജില്ലയിലെ 3, കാസര്‍ഗോഡ് ജില്ലയിലെ 2, പത്തനംതിട്ട ജില്ലയിലെ ഒന്ന് എന്നിങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 20 ഐടിബിപി ജവാന്‍മാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 ഡിഎസ്‌സി ജവാന്‍മാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 കെഎസ്‌സി ജീവനക്കാര്‍ക്കും, ഒരു കെഎല്‍എഫ് ജീവനക്കാരനും രോഗം ബാധിച്ചു.

Tags:    

Similar News