കൊവിഡ് പ്രതിരോധം : എറണാകുളം ജില്ലയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ 21 നുള്ളില്‍ പൂര്‍ത്തിയാക്കും; വിദ്യാലയങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

2005, 2006, 2007 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.ഇതുവരെ ജില്ലയില്‍ 28,406 കുട്ടികളാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്

Update: 2022-01-12 11:20 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ജനുവരി 21 നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍. ഇതിനായി വിദ്യാലയങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കും.ജില്ലാ കലക്ടറുടെ ചാര്‍ജ് വഹിക്കുന്ന എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആവശ്യമുള്ള മുഴുവന്‍ വിദ്യാലയങ്ങളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന് എഡിഎം യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

സ്‌കൂള്‍ മേലധികാരികള്‍ തൊട്ടടുത്ത മെഡിക്കല്‍ ഓഫീസറുമായി ചേര്‍ന്ന് ക്യാമ്പുകള്‍ സജ്ജമാക്കണം. 2005, 2006, 2007 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മുഴുവന്‍ കുട്ടികളും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് സ്‌കൂള്‍ അധികാരികള്‍ ഉറപ്പു വരുത്തണമെന്നും എഡിഎം നിര്‍ദ്ദേശിച്ചു. ഇതുവരെ ജില്ലയില്‍ 28,406 കുട്ടികളാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

Tags:    

Similar News