കൊവിഡ് വ്യാപനം: ജില്ലകളിലേയ്ക്ക് മുതിര്‍ന്ന പോലിസ് ഓഫിസര്‍മാരെ നിയോഗിച്ചു

Update: 2021-07-28 07:09 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ക്യാംപ് ചെയ്ത് പോലിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തി സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച ഈ സംവിധാനം നടപ്പില്‍ വരും. ഇതനുസരിച്ച് പാലക്കാട് ഉത്തരമേഖലാ ഐജി അശോക് യാദവിനും കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അത്തല്ലൂരിക്കുമാണ് ചുമതല.

തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ കൊല്ലത്തും എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത ആലപ്പുഴയിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. തൃശൂര്‍ റേഞ്ച് ഡിഐജി എ അക്ബറിന് മലപ്പുറത്തെയും കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന് കാസര്‍കോടിന്റെയും ചുമതല ആയിരിക്കും ഉണ്ടാവുക. ജില്ലകളിലെ കൊവിഡ് പ്രതിരോധം വിലയിരുത്തുന്ന ഓഫിസര്‍മാര്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലവത്താക്കാന്‍ നടപടി സ്വീകരിക്കും.

Tags:    

Similar News