കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയില്‍ ഒമ്പത് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി
വെച്ചൂര്‍ - 2, എരുമേലി-7, പാമ്പാടി - 5, കരൂര്‍ - 11 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 50 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഒമ്പത് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിധിയിലായി. കോട്ടയം- 12, ചങ്ങനാശ്ശേരി- 17,24,29, വാഴപ്പള്ളി- 1,6, രാമപുരം - 16, പാറത്തോട്-19, അയര്‍ക്കുന്നം - 19 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.
വെച്ചൂര്‍ - 2, എരുമേലി-7, പാമ്പാടി - 5, കരൂര്‍ - 11 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 50 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 33, 39,12
2. ചങ്ങനാശേരി - 31,33,34,1, 17, 24,29
3. ഏറ്റുമാനൂര്‍ - 23
ഗ്രാമപ്പഞ്ചായത്തുകള്‍
4. മീനടം-11
5. എരുമേലി- 19, 2, 23
6. ഉദയനാപുരം - 5,8,1
7. മുത്തോലി - 7
8. കുമരകം- 7,10,15
9. മുണ്ടക്കയം - 5, 13
10.ഭരണങ്ങാനം - 6
11. വാഴപ്പള്ളി-2,15, 19, 21, 1,6
12. എലിക്കുളം-7, 8
13. ചെമ്പ് -14
14. മറവന്തുരുത്ത് - 4
15. കൂരോപ്പട - 14
16. രാമപുരം - 5, 13, 16
17. പുതുപ്പള്ളി-3
18. കാഞ്ഞിരപ്പള്ളി-16
19. മൂന്നിലവ്-5
20. കറുകച്ചാല്‍ - 16
21. കടപ്ലാമറ്റം - 3
22. കങ്ങഴ - 13
23. വെള്ളൂര്‍ -8
24. വാകത്താനം - 3
25. ആര്‍പ്പൂക്കര - 15
26. പാറത്തോട് - 19
27. അയര്‍ക്കുന്നം -19