അനുമതിയില്ലാതെ നിലയ്ക്കലില്‍ കൊവിഡ് പരിശോധന; മൂന്നുപേര്‍ അറസ്റ്റില്‍

തീര്‍ഥാടകരില്‍നിന്ന് 2,000 രൂപ ഈടാക്കിയാണ് ഇവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിവന്നത്.

Update: 2021-01-01 00:46 GMT

ശബരിമല: അനുമതിയില്ലാതെ നിലയ്ക്കലില്‍ കൊവിഡ് പരിശോധന നടത്തിയ മൂന്നുപേര്‍ അറസ്റ്റിലായി. മീനച്ചല്‍ പ്ലാക്കമറ്റത്തില്‍ തരുണ്‍രാജ്, ചങ്ങനാശേരി പുതുപ്പറമ്പില്‍ സച്ചിന്‍, പനച്ചിക്കാട് ദേവകി ഭവനില്‍ അനന്തകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. തീര്‍ഥാടകരില്‍നിന്ന് 2,000 രൂപ ഈടാക്കിയാണ് ഇവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിവന്നത്.

തീര്‍ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനാ കേന്ദ്രം മണ്ഡലകാലത്ത് നിലയ്ക്കലില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ 26 മുതല്‍ ഇത് നിര്‍ത്തലാക്കി. ഈ സാഹചര്യത്തിലാണ് മകരവിളക്കിന് നട തുറന്നശേഷം തീര്‍ഥാടകര്‍ക്കിടയില്‍ അനുമതിയില്ലാതെ ഇവര്‍ പരിശോധന നടത്തിയത്.




Tags:    

Similar News