സംസ്ഥാനത്ത് 1078 പേർക്കു കൂടി കൊവിഡ്;അഞ്ചു പേർ മരിച്ചു, 798 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

വിദേശത്തുനിന്ന് എത്തിയ 104 പേർക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി.

Update: 2020-07-23 12:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരക്ക് ക്രമാതീതമായി ഉയരുന്നു. ഇന്ന് 1078 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചു പേർ മരിച്ചതായും കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞൻപിള്ള(79), പാറശ്ശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ (73), കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ (60) എന്നിവരാണ് മരിച്ചത്. ഇതിൽ റഹിയാനത്ത് ഒഴികെ ബാക്കിയുള്ളവർ കൊവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.

കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് 798 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേർക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി.

രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-222, കൊല്ലം-106, എറണാകുളം-100, മലപ്പുറം-89, തൃശ്ശൂർ-83, ആലപ്പുഴ-82, കോട്ടയം-80, കോഴിക്കോട്-67, ഇടുക്കി-63, കണ്ണൂർ-51, പാലക്കാട്-51, കാസർകോട്-47, പത്തനംതിട്ട-27, വയനാട്-10. സർക്കാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് എന്നിവർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് 432 പേർ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428ആയി. നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-60, കൊല്ലം-31, ആലപ്പുഴ-39, കോട്ടയം-25 ഇടുക്കി-22, എറണാകുളം-95, തൃശ്ശൂർ-21,പാലക്കാട്- 45, മലപ്പുറം-30 കോഴിക്കോട്- 16, വയനാട്-5 കണ്ണൂർ-7, കാസർകോട്-36.

കഴിഞ്ഞ 24 മണിക്കൂറിനകം 22,433 സാമ്പിൾ പരിശോധിച്ചു. സംസ്ഥാനത്ത് 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,354 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് 1,070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 9,458 പേരാണ്. ഇതുവരെ ആകെ 3,28,940 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 9,151 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാഗ്രൂപ്പിൽനിന്ന് 1,07,066 സാമ്പിൾ ശേഖരിച്ചു. ഇതിൽ 1,0,2687 സാമ്പിൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Similar News