മലപ്പുറം: കൊവിഡ് വ്യാപനം തടയുന്നതില്‍ കൃത്യമായ ഇടപെടലുകളോടെ മലപ്പുറം ജില്ല ഒരു നാഴികക്കല്ലുകൂടി പിന്നിട്ടു. ആറ് മാസങ്ങള്‍ക്ക് ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം ജില്ലയില്‍ 100 ല്‍ താഴെയെത്തി. തിങ്കളാഴ്ച 81 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. 2019 സപ്തംബര്‍ മൂന്നിന് 91 പേര്‍ക്ക് രോബബാധ സ്ഥിരീകരിച്ച ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തുന്നത് ഇതാദ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന പറഞ്ഞു.
2019 ഒക്ടോബര്‍ 10നാണ് ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവുമുയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയത്. അന്ന് 1,632 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും പൊതുജനങ്ങളും കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തിലൂടെ രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാനായി. ഇതിനൊപ്പം രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസമാവുകയാണ്. ജില്ലയില്‍ തിങ്കളാഴ്ച 154 പേരാണ് വിദഗ്ധചികില്‍സയ്ക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധചികില്‍സയ്ക്കുശേഷം രോഗവിമുക്തരായവരുടെ എണ്ണം 1,19,652 ആയി.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ ഒരാള്‍ക്കും രോഗം ബാധിച്ചു. 16,614 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,623 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 105 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 42 പേരും ആറ് പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 598 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
കൂട്ടായ പരിശ്രമത്തിന്റെ വിജയം: ജില്ലാ കലക്ടര്‍
കൊവിഡ് വ്യാപനം തടയുന്നതില്‍ ജില്ല കൈവരിച്ച നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍. വൈറസ് വ്യാപനം തടയുന്നതിനായി അക്ഷീണം പരിശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകരേയും ഇതര വകുപ്പ് ജീവനക്കാരേയും സന്നദ്ധ പ്രവര്‍ത്തകരേയും ജില്ലാ കലക്ടര്‍ അനുമോദിച്ചു. പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിലും രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറക്കാനായത് വലിയ നേട്ടമാണ്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ സ്വയം ഏറ്റെടുത്തതിന്റെ സൂചനയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലുണ്ടാവുന്ന കുറവ്. വൈറസ് വ്യാപനം തടയുന്നതില്‍ ഇതേ മുന്‍കരുതലും ജാഗ്രതയും ഇനിയും അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.
രോഗബാധിതര്‍ കുറയുകയാണെങ്കിലും കൊവിഡ് വ്യാപന സാധ്യത തിരിച്ചറിഞ്ഞുള്ള സമീപനമാണ് ആവശ്യം. ഒപ്പം മുന്‍ഗണനാ ക്രമത്തില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണവുമായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകരുത്.
രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കൊവിഡ് പ്രതിരോധം: വാക്‌സിനെടുക്കാന്‍ ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍
കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രികള്‍, ജില്ലയിലെ മുഴുവന്‍ താലൂക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സൗജന്യ വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.
ഇതിനു പുറമെ ജില്ലയില്‍ തിരഞ്ഞെടുത്ത 24 സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യമുണ്ടായിരിക്കും. ഇതിനു പുറമെ മഞ്ചേരി നഗരസഭ ടൗണ്‍ഹാള്‍, പെരിന്തല്‍മണ്ണ പഞ്ചമി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ ദിവസങ്ങളിലും മെഗാ കുത്തിവയ്പ്പ് ക്യാംപും നടക്കും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 മുതല്‍ 59 വയസ് വരെയുള്ള ഇതര രോഗബാധിതര്‍ക്കുമാണ് നിലവില്‍ കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് നടക്കുന്നത്. ഇതിനായൊരുക്കിയ സൗകര്യങ്ങള്‍ ഈ വിഭാഗങ്ങളില്‍ ഉള്‍പെട്ടവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ
എ.ആര്‍. നഗര്‍ 01
അമരമ്പലം 03
ആനക്കയം 03
അരീക്കോട് 01
ആതവനാട് 01
ചീക്കോട് 08
ചെറിയമുണ്ടം 01
ചുങ്കത്തറ 01
എടക്കര 04
എടരിക്കോട് 01
എടവണ്ണ 01
കാളികാവ് 01
കല്‍പകഞ്ചേരി 01
കോഡൂര്‍ 01
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 01
കുഴിമണ്ണ 02
മലപ്പുറം 08
മംഗലം 01
മഞ്ചേരി 02
മാറഞ്ചേരി 02
മേലാറ്റൂര്‍ 01
മൂര്‍ക്കനാട് 03
നന്നംമുക്ക് 01
നിലമ്പൂര്‍ 03
പാണ്ടിക്കാട് 01
പെരിന്തല്‍മണ്ണ 01
പൊന്നാനി 01
പുലാമന്തോള്‍ 01
പുളിക്കല്‍ 01
തലക്കാട് 01
തൃക്കലങ്ങോട് 03
തിരൂര്‍ 01
തിരൂരങ്ങാടി 01
ഊര്‍ങ്ങാട്ടിരി 03
വളവന്നൂര്‍ 01
വാഴക്കാട് 03
വാഴയൂര്‍ 01
വഴിക്കടവ് 02
വെളിയങ്കോട് 01
വെട്ടത്തൂര്‍ 03
വണ്ടൂര്‍ 01