മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് കൊവിഡ് പരിശോധന നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ രോഗം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

Update: 2020-08-12 17:34 GMT

തിരുവനന്തപുരം: മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മത്സ്യവിപണന കേന്ദ്രങ്ങള്‍, മൊത്തവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റിടങ്ങളിലേക്ക് വില്‍പ്പനയ്ക്ക് പോകുന്ന സ്ത്രീകളെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഫലം നെഗറ്റീവായവര്‍ മാത്രമേ വില്‍പ്പനയ്ക്ക് പോകാവൂയെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ രോഗം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അവശ്യഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ മൂന്ന് വരെ പ്രവര്‍ത്തിക്കാം. മുഖ്യമന്ത്രി അറിയിച്ചു.

ആലുവയില്‍ രോഗവ്യാപനം കുറഞ്ഞു വരുന്നു. എന്നാല്‍ പശ്ചിമ കൊച്ചിയില്‍ ആശങ്ക തുടരുന്നു. ഒരിടവേളയ്ക്കു ശേഷം ചെല്ലാനത്തും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News