കൊവിഡ് വാക്‌സിന്‍ : 40 ലക്ഷം കടന്ന് എറണാകുളം
ഇന്ന് വൈകിട്ട് അഞ്ചു വരെ ജില്ലയില്‍ 40,10,289 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.ഇന്ന് മാത്രം 35,001 പേര്‍ക്കാണ് ജില്ലയില്‍ വാക്‌സിന്‍ നല്‍കിയത്
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. ഇന്ന് വൈകിട്ട് അഞ്ചു വരെ ജില്ലയില്‍ 40,10,289 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.ഇന്ന് മാത്രം 35,001 പേര്‍ക്കാണ് ജില്ലയില്‍ വാക്‌സിന്‍ നല്‍കിയത്.27,97,848 പേര്‍ ആദ്യ ഡോസ് വാക്‌സിനും 12,12,441 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.
ജില്ലയില്‍ ഇന്ന് 203 കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ 20,09,189 സ്ത്രീകളും 20,00,408 പുരുഷന്മാരും വാക്‌സിനെടുത്തു. 35,91,561 പേര്‍ കൊവിഷീല്‍ഡും 4,08,448 പേര്‍ കൊവാക്‌സിനുമാണ് സ്വീകരിച്ചത്. 60 വയസിനു മുകളിലുള്ള 11,18,579 പേരും 18 നും 44നും ഇടയില്‍ പ്രായമുള്ള 16,81, 678 പേരും 45 നും 60നും ഇടയില്‍ പ്രായമുള്ള 12,10,032 പേരും വാക്‌സിന്‍ സ്വീകരിച്ചു.