കോഴിക്കോട്: പാലിയേറ്റീവ് രോഗികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ തുടക്കമായി. ആരോഗ്യവകുപ്പും കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തും കൊടിയത്തൂര്‍ പെയിന്‍ & പാലിയേറ്റീവ് കെയറും സംയുക്തമായാണ് പഞ്ചായത്തിലെ മുഴുവന്‍ കിടപ്പുരോഗികള്‍ക്കും സുരക്ഷയൊരുക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി പ്രത്യേക മെഡിക്കല്‍ യൂനിറ്റിന് രൂപം നല്‍കി. പാലിയേറ്റീവ് വളന്റിയര്‍മാരുടെ സേവനവും ലഭ്യമാണ്. 118 പേരടങ്ങിയ പട്ടികയാണ് തയ്യാറാക്കിയത്. വാര്‍ഡ് അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍. പ്രതിദിനം 25 പേര്‍ക്ക് വാക്‌സിനേഷന്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.