വാക്‌സിന്‍ ചലഞ്ച്: കൊച്ചി നഗരസഭ ജീവനക്കാര്‍ 30 ലക്ഷം രൂപ കൈമാറി

നഗരസഭയിലെ ജീവനക്കാരുടെ മാറ്റി വച്ച ശമ്പളത്തിന്റെ ആദ്യ ഗഡു 29,12,540രൂപയും കര്‍ഷകരെ സഹായിക്കുന്നതിനായി കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ കെഎംസിഎസ് യു കൊച്ചി യൂനിറ്റ് സംഘടിപ്പിച്ച കപ്പ- പൈനാപ്പിള്‍ ചലഞ്ചിലൂടെ സമാഹരിച്ച 1,27,810/ രൂപയും ഉള്‍പ്പെടെ 30,40,350 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്

Update: 2021-06-01 11:32 GMT

കൊച്ചി: കൊച്ചി നഗരസഭയിലെ ജീവനക്കാരുടെ മാറ്റി വച്ച ശമ്പളത്തിന്റെ ആദ്യ ഗഡു 29,12,540രൂപയും കര്‍ഷകരെ സഹായിക്കുന്നതിനായി കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ കെഎംസിഎസ് യു കൊച്ചി യൂനിറ്റ് സംഘടിപ്പിച്ച കപ്പ- പൈനാപ്പിള്‍ ചലഞ്ചിലൂടെ സമാഹരിച്ച 1,27,810/ രൂപയും ഉള്‍പ്പെടെ ആകെ 30,40,350 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയക്ക് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നുളള തുക കെഎംസിഎസ് യു യൂനിറ്റ് പ്രസിഡന്റ് കെ ബി ബിനൂപും, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ റെനീഷിന് കപ്പ - പൈനാപ്പിള്‍ ചലഞ്ചിലൂടെ സമാഹരിച്ച തുക യൂനിറ്റ് സെക്രട്ടറി എന്‍ ഇ സൂരജും കൈമാറി.

നഗരസഭ ആരോഗ്യ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷറഫ്, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എ ശ്രീജിത്ത് എന്നിവരും കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ കെഎംസിഎസ് യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ഡി സാജന്‍, വിനുജോസഫ്, ജില്ലാ സെക്രട്ടറി സ്റ്റാലിന്‍ ജോസ് യൂനിറ്റ് ട്രഷറര്‍ കെ എസ് സുദര്‍ശന സംസാരിച്ചു.

Tags:    

Similar News