കൊവിഡ് വാക്‌സിന്‍ എല്ലവാര്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്രം നേതൃത്വം കൊടുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രഫ കെ വി തോമസ്
ഇന്ത്യയിലെ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പല രാജ്യങ്ങളും അംഗീകരിക്കുന്നില്ല.അതിനാല്‍ പല വിദേശരാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് ജോലി ചെയ്യുന്നതില്‍ വിലക്കുണ്ട്. ഇന്ത്യന്‍ എംബസി ഇക്കാര്യങ്ങളില്‍ ഇടപെട്ട് ഇന്ത്യക്കാരെ അവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കണം.
കൊച്ചി: ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കുന്ന വിധത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് തന്നെ നേരിട്ട് വാക്‌സനേഷന്‍ നടപടികള്‍ക്ക് നേതൃത്വം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രഫ. കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയ്ത്തു.വാക്‌സിനേഷനുകളും കൊവിഡ് ടെസ്റ്റുകളും ഗവണ്‍മെന്റ് മൊബൈല്‍ സംവിധാനത്തിലൂടെ ട്രാക്ക് ചെയ്യുകയും ഇതിന്റെയടിസ്ഥാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജോലി ചെയ്യാനുള്ള അവസരങ്ങള്‍ അടിയന്തിരമായി സൃഷ്ടിക്കുകയും വേണം.
ഇന്ത്യയിലെ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പല രാജ്യങ്ങളും അംഗീകരിക്കുന്നില്ല.അതിനാല്‍ പല വിദേശരാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് ജോലി ചെയ്യുന്നതില്‍ വിലക്കുണ്ട്. ഇന്ത്യന്‍ എംബസി ഇക്കാര്യങ്ങളില്‍ ഇടപെട്ട് ഇന്ത്യക്കാരെ അവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കണം.കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ജനതയനുഭവിക്കുന്ന പ്രതിസന്ധി രൂക്ഷമാണ്.
ഇവ ഘട്ടം ഘട്ടമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍, ഹോംസ്റ്റേ, തിയറ്ററുകള്‍ എന്നിവ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം ഉണ്ടാകണം.കോപ്പ-അമേരിക്ക, യൂറോകപ്പ് എന്നിവ വലിയ ജനക്കൂട്ടങ്ങളുടെ സാന്നിധ്യത്തില്‍ നടക്കുന്നത് നാം കാണുന്നുണ്ട്. ഈ രാജ്യങ്ങളില്‍ വാക്‌സിനേഷനുകള്‍ വളരെ ഫല പ്രാപ്തിയുള്ളതുമായി കാണുന്നു.
അതുപോലെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് ജനജീവിതം സുഖകരമാക്കണമെന്നും കെ വി തോമസ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും നല്‍കിയിട്ടുണ്ട്.