കൊവിഡ് പ്രതിരോധം: വാക്‌സിന്‍ ഡോസുകള്‍ തമ്മില്‍ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ; ഇളവു നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസിന് 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. വിദഗ്ധ സമിതി 84 ദിവസത്തെ ഇടവേളയ്ക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശ ജോലിക്കാര്‍ക്കും ഇളവ് നല്‍കിയത് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും സര്‍ക്കാര്‍ അറിയിച്ചു
കൊച്ചി: കൊവിഡ് പ്രതിരോധവാക്സിന്‍ ഡോസുകളുടെ ഇടവേളയുടെ കാര്യത്തില്‍ ഇളവു നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസിന് 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. വിദഗ്ധ സമിതി 84 ദിവസത്തെ ഇടവേളയ്ക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശ ജോലിക്കാര്‍ക്കും ഇളവ് നല്‍കിയത് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കന്നതിനുള്ള കാലാവധിയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടു കിറ്റക്സ് കമ്പനി നല്‍കിയ ഹരജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.കൊവിഷീല്‍ഡ് വാക്സിന്റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചിരിക്കുന്നത് ശാസത്രീയ പഠനങ്ങളുടേയും വിദഗ്ധ അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ്. രാജ്യത്തിനകത്ത് ആ ഇടവേളകളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു.
വാക്സിന്റെ ദൗര്‍ലഭ്യമാണോ 84 ദിവസത്തെ ഇടവേളയ്ക്ക് കാരണമെന്നും സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി വാക്സിന്‍ വാങ്ങുന്നവര്‍ക്ക് ഇടവേളയുടെ കാര്യത്തില്‍ സ്വതന്ത്ര്യമായി തീരുമാനമെടുക്കാനുള്ള അവകാശം നല്‍കി കൂടെ എന്നു കോടതി മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. എന്നാല്‍ വാക്സിനു ദൗര്‍ലഭ്യമില്ലെന്നും ഇക്കാരണം കൊണ്ടല്ല ഇടവേള നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. വാക്സിന്‍ വാങ്ങി വച്ചിട്ട് ഇഷ്ടാനുസരണം ഉപയോഗിക്കാനാണ് ഹരജിക്കാരന്‍ ശ്രമിക്കുന്നതെന്നും കേന്ദ്രം ആരോപിച്ചു. ഹരജി സപ്തംബര്‍ ആറിനു വീണ്ടും പരിഗണിക്കും.