തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല മാത്രമല്ലെന്ന് കാനം രാജേന്ദ്രന്
ജനങ്ങളില്‍നിന്ന് പാര്‍ട്ടി അകന്നിട്ടില്ല എന്നാണ് വിലയിരുത്തലെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ നിരവധി വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് ശബരിമല.
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെടാന്‍ കാരണം ശബരിമലയിലെ യുവതീപ്രവേശം മാത്രമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനങ്ങളില്‍നിന്ന് പാര്‍ട്ടി അകന്നിട്ടില്ല എന്നാണ് വിലയിരുത്തലെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ നിരവധി വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് ശബരിമല.
ദേശീയ തലത്തില്‍ നരേന്ദ്രമോദിക്കെതിരേ വിശ്വാസയോഗ്യമായ ബദലുണ്ടാക്കാന്‍ കഴിയാഞ്ഞതും ഇടതുപക്ഷത്തിന് തിരിച്ചടിയായി. ജനങ്ങളില്‍നിന്ന് സിപിഐ അകന്നെന്ന് പാര്‍ട്ടി വിലയിരുത്തലുണ്ടായെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണ്. ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് അര്‍ഹതപ്പെട്ടതാണ്. ചെലവ് കുറച്ചും ചെലവില്ലാതെയും ആ പദവി കൈകാര്യം ചെയ്യാം. അങ്ങനെയൊരു പദവിയെ സിപിഐ നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ സാഹചര്യം മാറി.
പ്രളയാനന്തര പുനര്‍നിര്‍മാണം സംബന്ധിച്ച് സമയം നീട്ടിനല്‍കിയിട്ടും ദുരിതബാധിതരില്‍ പലരും അപേക്ഷ നല്‍കിയിട്ടില്ല. ഇത് പുനരധിവാസപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ യുവതീപ്രവേശനം ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നായിരുന്നു സിപിഎമ്മിന്റെയും വിലയിരുത്തല്‍. വനിതാ മതിലിനുശേഷം ശബരിമലയില്‍ രണ്ടുയുവതികള്‍ കയറിയത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.