സിപിഎം സംസ്ഥാന സെക്രട്ടറിയായി കൊടിയേരി ബാലകൃഷ്ണ്‍ തുടരും
സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറു പുതുമുഖങ്ങള്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ പ്രാഥമികമായ ചര്‍ച്ചകള്‍ കഴിഞ്ഞുവെങ്കിലും ഇന്ന് രാത്രിയോടെ മാത്രമെ അന്തിമ തീരുമാനമുണ്ടാകുവെന്നാണ് വിവരം.
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കൊടിയേരി ബാലകൃഷ്ണന് തന്നെ തുടര്‍ന്നേക്കും. ഇത് സംബന്ധിച്ച് സമ്മേളനത്തില്‍ ധാരണയിലെത്തിയതായാണ് സൂചന.സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറു പുതുമുഖങ്ങള്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ പ്രാഥമികമായ ചര്‍ച്ചകള്‍ കഴിഞ്ഞുവെങ്കിലും ഇന്ന് രാത്രിയോടെ മാത്രമെ അന്തിമ തീരുമാനമുണ്ടാകുവെന്നാണ് വിവരം.
മന്ത്രി മുഹമ്മദ് റിയാസ്,എ എന്‍ ഷംസീര്‍ എംഎല്‍എ എന്നിവരായിരിക്കും യുവനിരയില്‍ നിന്നും സെക്രട്ടറിയേറ്റിലെത്തുകയെന്നാണ് സൂചന.എം സ്വരാജും പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്.ആലപ്പുഴയില്‍ നിന്നും മന്ത്രി സജി ചെറിയാന്, കോട്ടയത്ത് നിന്നും മന്ത്രി വി എന്‍ വാസവന് എന്നിവരും സെക്രട്ടറിയേറ്റില്‍ എത്തുമെന്നും സൂചനയുണ്ട്.നാളെ ഉച്ചയ്ക്ക് 12 മണിയോടെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.