ശിവശങ്കറിനെ കസ്റ്റംസ് 11 മണിക്കൂറോളം ചോദ്യം ചെയ്തു

ഇന്ന് രാവിലെ മുതലാണ് കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസില്‍ അറിസ്റ്റിലായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,സരിത് എന്നിവരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു

Update: 2020-10-09 17:44 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് 11 മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു. .ഇന്ന് രാവിലെ മുതലാണ് കൊച്ചിയിലെ  ഓഫിസില്‍ വിളിച്ചു വരുത്തി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസില്‍ അറിസ്റ്റിലായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,സരിത് എന്നിവരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

ഇതിനു ശേഷം എന്‍ ഐ എ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവരും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.ദുബായില്‍ നിന്നും ഈന്തപ്പഴം എത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും കസ്റ്റംസ് ശിവശങ്കറില്‍ നിന്നും വിവരങ്ങള്‍ തേടിയതെന്നാണ് വിവരം. യുഎയില്‍ നിന്നും 17,000 കിലോയോളം ഈന്തപ്പഴം എത്തിച്ചതായാണ് പുറത്തുന്ന റിപോര്‍ട്. ഈന്തപ്പഴത്തിന്റെ മറവിലും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും സരിതും ചേര്‍ന്ന് സ്വര്‍ണക്കടത്തു നടത്തിയോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിവരവും കസ്റ്റംസ് ശിവശങ്കറില്‍ നിന്നും ആരാഞ്ഞതായാണ് വിവരം.

Tags:    

Similar News