കൂടത്തായി കേസ്: ജോളിയുടെ കാറിലുണ്ടായിരുന്നത് സയനൈഡ്

Update: 2019-10-25 06:45 GMT

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്നു കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിജിപിയുടെ അടിയന്തിര നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു പരിശോധന. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയിരുന്നത്.

െ്രെഡവര്‍ സീറ്റിന് അടുത്തായി രഹസ്യഅറയിലെ പഴ്‌സില്‍ നിന്നാണ് സയനൈഡ് കണ്ടെടുത്തത്. സിലിയെ കൊല്ലാന്‍ ഉപയോഗിച്ചതിന്റെ ബാക്കി സയനൈഡ് ആണിതെന്നാണ് റിപ്പോര്‍ട്ട്. ജോളിയുടെ വീടിന് തൊട്ടടുത്ത വീട്ടില്‍ നിന്നാണ് കാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

Tags: