പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണം: പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി

Update: 2025-01-31 17:13 GMT
പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണം: പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കി സര്‍വകലാശാല ഉത്തരവ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മണ്ണുത്തി ക്യാംപസില്‍ താത്കാലികമായി പഠനം തുടരാം. പക്ഷേ ആര്‍ക്കും ഹോസ്റ്റല്‍ സൗകര്യം അനുവദിക്കില്ല.

ആന്റി റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹെക്കോടതിയില്‍ നിന്ന് ഇളവ് നേടിയത്. കുറ്റാരോപിതരെ ആന്റി റാഗിങ് കമ്മറ്റി കേട്ടിരുന്നില്ല. ഈ സമയം വിദ്യാര്‍ഥികള്‍ പോലിസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു. ഇവരെ കേട്ട ശേഷം കമ്മറ്റി പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കി നടപടി വ്യക്തമാക്കും. ഇത് കൂടി പരിഗണിച്ചാകും കോടതി അന്തിമ തീര്‍പ്പിലേക്ക് പോവുക.




Similar News